top of page

ഏലി ഏലി ലമ സബക്തനി

സംഘർഷങ്ങൾക്കിടയിലും സൗമ്യനും സ്നേഹസ്വരൂപനുമായി കാണപ്പെടുന്ന Jiju Antony എന്ന മനുഷ്യനിൽ നിന്ന് ഇത്ര cruel ആയ ഒരു സിനിമ പ്രതീക്ഷിച്ചില്ല. തിരുവനന്തപുരത്തു നിന്ന് ആദ്യത്തെ ശക്തമായ ഷോക്ക് തന്നത് Kiff സമാന്തരമേളയാണെന്നത് രസകരമായ ഒരു യാദൃച്ഛികത

യാകാം. എനിവേ സിനിമ എന്നെ നിരുപാധികമായ സ്നേഹത്തിലേക്കും അതിന്റെ സങ്കടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി. സങ്കേതങ്ങളെല്ലാം മറന്നുപോകുന്ന സിനിമയുടെ മാജിക്ക് ഒരിക്കൽക്കൂടി അനുഭവിച്ചു. ഹാറ്റ്സ് ഓഫ് റ്റു ദി ഹോൾ ടീം.!

മുംബൈയുടെ ബാക്ക്ഡ്രോപ്പിൽ ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്. സലാം ബോംബെ, ബോംബെ ഔർ സിറ്റി, slum dog millionaire തുടങ്ങിയ സിനിമകൾ. അവയിൽ നിന്നെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഒരു യൂണിവേഴ്സൽ human tale എന്ന നിലയിലുള്ള അതിന്റെ സവിശേഷമായ നിൽപ്പാണ്. ശിൽപ്പമാണ്. നഗരകാന്താരത്തിൽ ടാക്സിഡ്രൈവറായി പുലരുന്ന പ്രശാന്ത് എന്ന യുവാവിൽ നിന്ന് മനുഷ്യനിലെ കുറ്റകരമായ ക്രിമിനൽവാസനയുടെ മാനസികവും സാമൂഹ്യവുമായ വേരുകൾ തേടി അതു പോകുന്നു. വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് ഒരു സമൂഹത്തെ കരുതലോടെ വിളിച്ചുണർത്തുന്നു.

നിറമില്ലായ്മയുടെ നിരവധി വേഷപ്പകർച്ചകൾ സിനിമയെ റിയാലിറ്റിയുടെ രൂപഭാവങ്ങളിൽ തറച്ചുനിർത്തുന്നു. എപ്പിസോഡിക് ഘടന സിനിമയ്ക്ക് സവിശേഷമായ ഒരു ശക്തി പകരുന്നു. Prathap-ന്റെ സിനിമറ്റോഗ്രഫിയും Basil-ന്റെ സംഗീതവും Sanal-ന്റെ എഡിറ്റിംഗും സാന്നിധ്യമറിയിക്കാത്ത രീതിയിൽ പരസ്പരം ലയിച്ചുചേർന്നിരിക്കുന്നു. കുറ്റവും ശിക്ഷയുമെന്ന പുരാതനമായ ആ പ്രമേയത്തിന് 2017-ലും വെറൈറ്റി വ്യാഖ്യാനങ്ങളുണ്ടാകുന്നുവെന്നത് സന്തോഷിപ്പിക്കുന്നു. ഒരു വ്യക്തിയുടെ ക്രിമിനൽ അഥവാ റേപ്പിസ്റ്റ് മനോഭാവത്തെ രൂപപ്പെടുത്തുന്നതിൽ അവൻ ജീവിക്കുന്ന സമൂഹത്തിനുള്ള വലിയ പങ്ക് അന്യാദൃശമായ ഉൾക്കാഴ്ചയോടെ സിനിമ വെളിപ്പെടുത്തുന്നു.

Jigish Kuamaran

കില്ലിംഗ് പ്രമേയമായ കീസ്ലോവ്സ്കിയുടെ ക്ലാസിക് സിനിമയെപ്പോലെ ഈ സിനിമയും സമൂഹത്തിലേക്ക് സ്നേഹത്തിന്റെയും കരുണയുടെയും വിശുദ്ധമായ കരങ്ങൾ നീട്ടുന്നുണ്ട്. ആ കരങ്ങൾ കാണാനും ആ സന്ദേശങ്ങൾ സ്വീകരിക്കാനും നമ്മൾ പ്രാപ്തരാണോഎന്ന സന്ദേഹം മാത്രമേയുള്ളു.

Commentaires


bottom of page